യു പി എഫ്,യു എ ഇ സംയുക്ത ആരാധനയും അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച

0

ഷാർജ : യു എ ഇ യിലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ട് നിൽക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. അനുഗ്രഹീത ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും.യു പി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്:- പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്) 0501892016 ബ്ലെസൻ ദാനിയേൽ (സെക്രട്ടറി) 0559464322 ബെന്നി എബ്രഹാം (ട്രഷറാർ) 0501168645

You might also like