
കോംഗോയിൽ വെടിവയ്പ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പാലം തകർന്നു; 32 പേർ മരിച്ചു
കോംഗോ: തെക്കു കിഴക്കൻ കോംഗോയിൽ വെടിവയ്പ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പാലം തകർന്നു വീണ് 32 പേർ മരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ലുവാലബ പ്രവിശ്യയിലെ കരകൗശല ഖനന മേഖലയിലെ ചെമ്പ് ഖനിയിലാണ് ദാരുണമായ അപകടമുണ്ടായത്. ഖനിക്ക് കാവൽ നിൽക്കുന്ന സൈനികർ വെടിയുതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിശബ്ദം കേട്ട ഖനിത്തൊഴിലാളികൾ സൈറ്റിൽ നിന്ന് ഒന്നിച്ച് പുറത്തുകടക്കാൻ ശ്രമിച്ചതോടെ താൽക്കാലിക പാലം തകരുകയായിരുന്നു
