കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന (എസ്‌ഐആര്‍) നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന (എസ്‌ഐആര്‍) നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്ഐആറിന്റെ ഭാഗമായ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ഉന്നയിക്കാന്‍ സുപ്രീം കോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഈ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു.

ബുധനാഴ്ച വൈകുന്നേരം അഞ്ചിനകം ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കണമെന്നാണ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ കമ്മിഷന്‍ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു

You might also like