
രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നതായി കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹി, അമൃത്സര്‍, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ജിപിഎസ് സ്പൂഫിങ് നടന്നത്. എന്നാല്‍ ഇവയൊന്നും വ്യോമ ഗതാഗതത്തെ ബാധിച്ചില്ലെന്നും റാം മോഹന്‍ നായിഡു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും അദേഹം വിശദീകരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി എസ്. നിരഞ്ജന്‍ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഫോണ്‍, ഡ്രോണ്‍, കാര്‍, കപ്പല്‍ എന്നിവയില്‍ അതിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം തെറ്റായ ലൊക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ജിപിഎസ് സിഗ്നലുകള്‍ വ്യാജമായി നിര്‍മിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന പ്രവര്‍ത്തനമാണ് ജിപിഎസ് സ്പൂഫിങ്.
വ്യോമമേഖലയിലെ ഇത്തരം സംഭവങ്ങള്‍ വിമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും റാം മോഹന്‍ നായിഡു പറഞ്ഞു. കൂടാതെ സ്പൂഫിങ്ങിന്റെ ഉറവിടം കണ്ടെത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വയര്‍ലെസ് മോണിറ്ററിങ് ഓര്‍ഗനൈസേഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
