
വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പു ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ
ന്യൂഡൽഹി : വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പു ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഡിസംബർ 10നും 15നും ഇടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസുകളുടെ ബാഹുല്യം കാരണമാണ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മാത്രം ഇൻഡിഗോയുടെ 1000ലേറെ സർവീസുകളാണ് മുടങ്ങിയത്. പ്രതിദിന ആകെ സർവീസുകളുടെ പകുതിയിലധികം വരുമിത്. റദ്ദാക്കൽ 1000നു താഴേക്കു കൊണ്ടുവരാനാണ് ശ്രമം.
