ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

0

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു തുടങ്ങി മെറ്റ. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെയാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് 16 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കുന്നത്.

മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, യൂട്യൂബ്, എക്‌സ്, ടിക് ടോക്, സ്‌നാപ്ചാറ്റ്, റെഡിറ്റ്, കിക്ക്, ട്വിച്ച് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളെയും ഈ നിരോധനം ബാധിക്കുന്നുണ്ട്. 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ തെറ്റായി ഉൾപ്പെടുത്തി അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു എന്ന് കരുതുന്ന കൗമാരക്കാർക്ക്, അവരുടെ പ്രായം ശരിയാണെന്ന് തെളിയിക്കുന്നതിനായി “വീഡിയോ സെൽഫി” വഴിയോ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ വഴിയോ അപ്പീൽ നൽകാം.

You might also like