ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും താളം തെറ്റിയതോടെ അവസരം മുതലാക്കി യാത്രാക്കൂലി കൂട്ടി മറ്റ് വിമാന കമ്പനികള്‍

0

ന്യുഡല്‍ഹി: ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും താളം തെറ്റിയതോടെ അവസരം മുതലാക്കി യാത്രാക്കൂലി കൂട്ടി മറ്റ് വിമാന കമ്പനികള്‍.

എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഞായറാഴ്ച വരെയുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിയാണ് വര്‍ധിപ്പിച്ചത്. ഇത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാന നിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് സൂചന.

ഡല്‍ഹി, മുംബൈ, ബംഗളൂരു. ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചു. നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് അമ്പതിനായിരത്തിന് മുകളിലാണ്.

You might also like