ഒമാനിലെ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് അവസാനിക്കുന്നു

0

ഒമാനിലെ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലുടമകള്‍ക്കും വ്യക്തികള്‍ക്കും അനുവദിച്ച ഗ്രേസ് പിരീഡ് ഈ മാസം അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സമയപരിധിക്ക് ശേഷം ഒരു അഭ്യര്‍ത്ഥനയും സ്വീകരിക്കില്ല എന്നും ഇനിയുള്ള ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കണം എന്നും മന്ത്രാലയം വാർത്ത കുറിപ്പിൽ പറഞ്ഞു.

You might also like