
ഇന്ത്യയുടെ അരിക്കും, കാനഡയുടെ വളത്തിനും ഇറക്കുമതി ചുമത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍ : ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിക്കും കാനഡയിൽ നിന്നുള്ള വളം ഇറക്കുമതിക്കും പുതിയ തീരുവകൾ (Tariff) ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് ഈ നിർണായക പ്രഖ്യാപനം. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി അമേരിക്കൻ ഉത്പാദകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കാൻ തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ആവർത്തിച്ചു.
