ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായി സഹകരണം വർധിപ്പിക്കണമെന്ന് യു.എസ് പ്രതിരോധ നയ ബിൽ
വാഷിങ്ടൺ: സ്വതന്ത്രവും തുറന്നതുമായ ഇൻഡോ പസഫിക് മേഖലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കയുടെ വാർഷിക പ്രതിരോധ നയ ബിൽ. ചൈനയുടെ വെല്ലുവിളി നേരിടാൻ ക്വാഡ് കൂട്ടായ്മയിലൂടെ ഉൾപ്പെടെ ഇന്ത്യയുമായി കൂടുതൽ സഹകരണം വേണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പുറത്തിറക്കിയ ബില്ലിൽ പറയുന്നത്.
