‘ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രചാരണം നടത്തുന്നതും കുറ്റകരമല്ല’: അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

0

അലഹബാദ്: ബൈബിള്‍ വിതരണം ചെയ്യുന്നതോ മതപ്രചാരണം നടത്തുന്നതോ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി കേസെടുത്ത യുപി പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസ് മഞ്ജു റാണി ചൗഹാനാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി അതിരു കടന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബൈബിളുകളും എല്‍ഇഡി സ്‌ക്രീനും കൈവശം വച്ചു എന്നതിന്റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാന്‍ സാധിക്കണമെന്നും കോടതി വ്യക്തമാക്കി

You might also like