ഇൻഡിഗോക്കെതിരെ നടപടിയുമായി വ്യോമയാന മന്ത്രാലയം

0

ന്യൂഡല്‍ഹി: ഇന്‍ഡിഗോക്കെതിരെ നടപടിയുമായി വ്യോമയാന മന്ത്രാലയം. പത്ത് ശതമാനം ഇന്‍ഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു.

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സണ്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്. അമിത നിരക്ക് വര്‍ധന തടയണം എന്നതടക്കമുള്ള നിര്‍ദേശങ്ങളില്‍ ഒരിളവും ഇന്‍ഡിഗോയ്ക്ക് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളില്‍ അടക്കം ഇളവ് വാങ്ങിയെടുത്ത ഇന്‍ഡിഗോയ്‌ക്കെതിരെ കര്‍ശന നടപടിയാണ് വ്യോമയാന മന്ത്രാലയം എടുക്കുന്നത്

You might also like