
അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്; തയ് വാന് ആയുധം നല്‍കിയാല്‍ കടുത്ത നടപടി
ബീജിങ്: അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. തയ് വാന് ആയുധം നല്‍കിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ചൈന. ചൈനയുടെ സൈന്യം പരിശീലനം ശക്തമാക്കുകയും രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് തായ്‌വാനിലേക്കുള്ള 11.1 ബില്യൺ ഡോളറിന്റെ യു.എസ് ആയുധ വിൽപന പാക്കേജിന് മറുപടിയായി പ്രതിരോധ മന്ത്രാലയം പറഞ്ഞു.
തായ്‌വാനിൽ ചൈന സൈനികവും രാഷ്ട്രീയവുമായ സമ്മർദം ശക്തമാക്കുന്നതിനിടെയുള്ള ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച് അമേരിക്കയുടെ ഏറ്റവും വലിയ പാക്കേജാണിത്. ആയുധ വിൽപ്പന ഉടൻ നിർത്തണമെന്നും തായ്‌വാൻ സ്വാതന്ത്ര്യ സേനയെ പിന്തുണക്കില്ലെന്ന പ്രതിബദ്ധത പാലിക്കണമെന്നും അമേരിക്കയോട് മന്ത്രാലയം ആവശ്യപ്പെട്ടു.
