2022 മുതൽ ഇതുവരെ 202 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ ചേർന്നതായി കേന്ദ്ര സർക്കാർ

0

ന്യൂഡൽഹി: 2022 മുതൽ ഇതുവരെ 202 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ ചേർന്നതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഇവരിൽ 26 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ, കോൺഗ്രസ് എംപി രൺദീപ് സിംങ് സുർജേവാല എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംങാണ് ഈ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെത്തുടർന്ന് 119 പേരെ മടക്കി കൊണ്ട് വന്നതായും 50 പേർ ഇനിയും റഷ്യൻ സൈന്യത്തിൽ നിന്ന് മോചിതരാകാനുണ്ടെന്നും പാർലമെന്‍റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

You might also like