
ചോദ്യ പേപ്പര്‍ മാറി പൊട്ടിച്ചു; നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ചോദ്യ പേപ്പര്‍ മാറി പൊട്ടിച്ചതിനെ തുടര്‍ന്ന് നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റിവെച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ അടുത്ത മാസം അഞ്ചാം തിയതി നടക്കും. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
