
സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: സിറിയയിലെ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി. കഴിഞ്ഞ ആഴ്ച സിറിയയിലെ പാൽമിറയിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഈ നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ (Operation Hawkeye Strike) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ ഐസിസ് ഭീകരർ, അവരുടെ ആയുധപ്പുരകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
“ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്” എന്ന് ഹെഗ്‌സെത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
