
ആയിരക്കണക്കിന് വിദേശ താമസക്കാരെ ബാധിക്കുന്ന മാറ്റവുമായി കുവൈത്ത്
ആയിരക്കണക്കിന് വിദേശ താമസക്കാരെ ബാധിക്കുന്ന മാറ്റവുമായി കുവൈത്ത്. പുതിയ താമസ നിയമങ്ങൾ പ്രകാരം കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിദേശത്ത് കഴിയാവുന്ന പരമാവധി സമയം ആറ് മാസമായി കുവൈത്ത് നിജപ്പെടുത്തിയിരിക്കുകയാണ്. അതായത് മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികൾ നാട്ടിലേക്കോ മറ്റോ വന്നാൽ ആറ് മാസത്തിനുള്ളിൽ കുവൈത്തിൽ ജോലിക്കായി മടങ്ങിയെത്തണം. ഈ നിയമം നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും നടപ്പിലാക്കുന്നതിന് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
