
വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
ഡൽഹി: വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ് കമ്പാർട്ടുമെന്‍റുകളിൽ(സീറ്റിന് മുകളിലുള്ള ലോക്കറിൽ) സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ നവംബറിൽ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. വിമാനങ്ങളിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ഡിജിസിഎ നിർദേശം.
