
ജമ്മു കാശ്മീരിലെ കഠ്‌വയിലെ കാഹോഗ് ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന ലഷ്‌കറെ തൊയ്ബ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കഠ്‌വയിലെ കാഹോഗ് ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന ലഷ്‌കറെ തൊയ്ബ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ മൂന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെ നീക്കം.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സുരക്ഷാ സേനയുടെ എസ്.ഒ.ജി (SOG) വിഭാഗം ഭീകരരെ ആദ്യമായി കണ്ടെത്തിയത്. സുരക്ഷാ സേനയെ കണ്ട ഭീകരര്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അര്‍ധരാത്രിയോടെ വീണ്ടും ഒരു ഏറ്റുമുട്ടല്‍ നടന്നതായും ഭീകരര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു
