ഓസ്‌ട്രേലിയയിൽ അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് പടരുന്നതായി റിപ്പോർട്ട്.

0

മെൽബൺ: ഓസ്‌ട്രേലിയയിൽ അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് പടരുന്നതായി റിപ്പോർട്ട്. ‘സൂപ്പർ-കെ’ എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് വകഭേദം ഇതിനോടകം രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ബാധിച്ചതായാണ് കണക്കുകൾ. സാധാരണ ഇൻഫ്ലുവൻസ സീസണുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്തും ഈ വൈറസ് അതിവേഗം പടരുന്നത് ആരോഗ്യ അധികൃതരെ ആശങ്കയിലാക്കുന്നു.

മെൽബണിലെ പീറ്റർ ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ ജനിതക വകഭേദം തിരിച്ചറിഞ്ഞത്. വൈറസിന്റെ ഉപവിഭാഗമായ ‘സബ്ക്ലേഡ് കെ’ എന്നതിനെയാണ് സൂപ്പർ-കെ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിന് രോഗപ്രതിരോധ ശേഷിയെ ഭാഗികമായി മറികടക്കാൻ ശേഷിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഇത് പടരുന്നതോടെ മാർച്ചിൽ ആരംഭിക്കാനിരിക്കുന്ന ഇൻഫ്ലുവൻസ സീസൺ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായേക്കുമെന്ന് ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഇയാൻ ബാ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്

You might also like