ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു

0

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. വടക്കൻ മെൽബണിലെ റഫി ടൗണിൽ പത്തോളം വീടുകൾ പൂർണമായും കത്തിനശിച്ചു. നഗരമധ്യത്തിൽ ബോംബ് സ്ഫോടനം നടന്നതിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോംഗ്‌വുഡ് ഈസ്റ്റ് മേഖലയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായത് ആശങ്ക വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് വരും മണിക്കൂറുകൾ അതീവ നിർണായകമാണെന്ന് വിക്ടോറിയ പ്രീമിയർ ജസീന്ത അലൻ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും 43 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ലോംഗ്‌വുഡിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ വീട് നിന്നിരുന്ന ഭാഗം പൂർണമായും ചാമ്പലായ നിലയിലാണ്

You might also like