
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ പാർട്ടികൾ.
ഡെൻമാർക്ക്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ പാർട്ടികൾ. ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ നിരന്തര ഭീഷണിക്ക് പിന്നാലെയാണ് മറുപടി. പാർലമെന്റിലെ അഞ്ച് രാഷ്ട്രീയ പാർട്ടികളാണ് പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്. ‘ഞങ്ങൾക്ക് അമേരിക്കക്കാരാവാൻ താൽപര്യമില്ല. ഞങ്ങൾക്ക് ഡാനിഷ് പൗരരും ആവണ്ട. ഞങ്ങൾക്ക് ഗ്രീൻലാന്റുകാരായാൽ മതി. ഞങ്ങളുടെ ഭാവി ഗ്രീന്‍ലാന്‍ഡ് തീരുമാനിക്കും’ എന്നായിരുന്നു പ്രസ്താവന.
ഡോണാൾഡ് ട്രംപ് ഗ്രീൻലാൻഡ് ഭരണകൂടത്തിനെതിരെ വെല്ലുവിളിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതികരണം. ഗ്രീൻലാൻഡിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തങ്ങൾ അവിടെ ഇടപെടാൻ പോവുകയാണെന്നും റഷ്യയോ ചൈനയോ ഭാവിയിൽ ഗ്രീൻലാൻഡ് കൈവശപ്പെടുത്തുന്നത് തടയാൻ അമേരിക്കക്ക് ഗ്രീൻലാൻഡ് സ്വന്തമാക്കേണ്ടതുണ്ടെന്ന് എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
