ഇറാനെതിരെ ശക്തമായ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വാഷിങ്ടൺ: രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇറാനെതിരെ ശക്തമായ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഞങ്ങൾ ഇത് വളരെ ഗൗരവമായി പരിഗണിക്കുന്നു. സൈന്യവും ഇത് പരിശോധിക്കുന്നു, ശക്തമായ ചില വഴികൾ ഞങ്ങൾ പരിഗണിക്കുന്നു. ഞങ്ങൾ ഒരു തീരുമാനം എടുക്കും’ എയർഫോഴ്‌സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി പ്രതികരിച്ചു. ഇറാൻ യുദ്ധത്തിനും ചർച്ചകൾക്കും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
