പശ്ചിമേഷ്യയിലെ സുപ്രധാന യു.എസ് വ്യോമതാവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നു

0

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സുപ്രധാന യു.എസ് വ്യോമതാവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നു. മുൻകരുതലുകളുടെ ഭാഗമായാണ് സൈനിക പിന്മാറ്റമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.

ഇറാനിൽ യു.എസ് ആക്രമണമുണ്ടാകുന്ന പക്ഷം അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയ മുന്നറിയിപ്പിന് സമാനമായി സൗദി അറേബ്യ, യു.എ.ഇ, തുർക്കിയ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നാലെയാണ് മേഖലയിലെ വ്യോമ താവളങ്ങളിൽനിന്ന് സൈനികരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ വധിക്കാൻ തുനിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാന് യു.എസ് പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു

You might also like