അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു

0

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ യാത്രയാണ്. ഉച്ചയ്ക്ക് 2:11 ന് കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും. പ്രത്യേക ബോട്ട് ഉപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെത്തിക്കും.

അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായിരുന്നുവെന്നും ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടുവെന്നും ഒരു സാങ്കേതിക പ്രശ്നവും ഇല്ലെന്നും സ്പേസ് എക്സും നാസയും വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്നാണ് നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.

നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിങ്കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് സംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് മടക്ക സംഘത്തെ നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെ ഫ്ളൈറ്റ് ഡയറക്ടറാണ്

You might also like