
വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഉയര്‍ന്ന അപകട സാധ്യതയുള്ള (ഹൈ റിസ്‌ക്) വിഭാഗത്തിലേക്ക് മാറ്റി ഓസ്‌ട്രേലിയ
മെല്‍ബണ്‍: വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഉയര്‍ന്ന അപകട സാധ്യതയുള്ള (ഹൈ റിസ്‌ക്) വിഭാഗത്തിലേക്ക് മാറ്റി ഓസ്‌ട്രേലിയ. അസസ്‌മെന്റ് ലെവല്‍ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്.
ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസയ്ക്ക് കൂടുതല്‍ ഡോക്യുമെന്റുകളുടെ ആവശ്യകതകളും അപേക്ഷകളില്‍ കര്‍ശനമായ പരിശോധനയും നടത്തും. ഓസ്‌ട്രേലിയയിലെ ആകെ 6.5 ലക്ഷം വിദേശ വിദ്യാര്‍ഥി എന്റോള്‍മെന്റുകളില്‍ 1.4 ലക്ഷവും ഇന്ത്യയില്‍ നിന്നാണ്.
വിദ്യാര്‍ഥികള്‍ ഇനി സാമ്പത്തിക സ്ഥിതി, ഇംഗ്ലീഷ് പ്രാവീണ്യം, വിസ ലഭിക്കുന്നതിനുള്ള യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിപുലമായ തെളിവുകള്‍ നല്‍കേണ്ടതുണ്ട് എന്നാണ് അറിയുന്നത്.
ഉയര്‍ന്ന റിസ്‌ക് ലെവലുകള്‍ക്ക് കൂടുതല്‍ രേഖകള്‍ ആവശ്യമാണെന്ന് ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അബുല്‍ റിസ്വി പറഞ്ഞു. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും വിസ അനുവദിക്കുക
