രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

0

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും. അതേസമയം, രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

നേരത്തെ, അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്‌വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസത്തേക്കാണ് രാഹുലിനെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

You might also like