
എസ്‌ഐആര്‍: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാനാകുന്നില്ലെന്ന് പരാതി
കോഴിക്കോട്: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വെബ്‌സൈറ്റില്‍ ഇത് അനുസരിച്ച് മാറ്റം വരുത്തണമെന്നാണ് ആവശ്യം.
കൂടാതെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം 6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനാകാത്ത സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ടായിരുന്നു. പുതിയ പാസ്‌പോര്‍ട്ടില്‍ രണ്ട് ആല്‍ഫബറ്റുകളും ബാക്കി നമ്പരുകളുമാണ് ഉണ്ടായിരുന്നത്.
പഴയ പാസ്‌പോര്‍ട്ടില്‍ ഒരു ആല്‍ഫബറ്റും ബാക്കി നമ്പരുകളും ആയതിനാല്‍ തന്നെ സാങ്കേതികമായി പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പ്രതിസന്ധി നേരിട്ടിരുന്നു. പ്രവാസികളുടെ ബുദ്ധിമുട്ടില്‍ പരിഹാരം കാണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടിയെടുത്തിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു
