
ഓസ്‌ട്രേലിയയിൽ വരും ദിവസങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
മെൽബൺ: ഓസ്‌ട്രേലിയയിൽ വരും ദിവസങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്ടോറിയ സംസ്ഥാനം കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗത്തെയാണ് നേരിടാൻ ഒരുങ്ങുന്നത്.
ഈ ആഴ്ച ഉഷ്ണതരംഗം അതിശക്തമാകുമെന്നാണ് പ്രവചനം. ദക്ഷിണ ഓസ്‌ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് തുടങ്ങി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില റെക്കോർഡ് നിലയിലെത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്ച അഡ്‌ലെയ്ഡിൽ 45 ഡിഗ്രിയും ചൊവ്വാഴ്ച മെൽബണിൽ 43 ഡിഗ്രിയും താപനില പ്രതീക്ഷിക്കുന്നു.
