ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗൾഫ് ഫുഡിന് ദുബായിൽ തുടക്കമായി

0

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗൾഫ് ഫുഡിന് ദുബായിൽ തുടക്കമായി. ഇന്ത്യയുൾപ്പെടെ 190ൽ പരം രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലേറെ പ്രദർശകർ പങ്കെടുക്കുന്ന മേള, ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്പോ സിറ്റിയിലുമായാണ് ഒരുക്കിയിരിക്കുന്നത്.

‌നിലവിലുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമായ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം, ഭക്ഷ്യ രംഗത്തെ വ്യവസായ സാധ്യതകളെയുമാണ് ഗൾഫൂഡ് അവതരിപ്പിക്കുന്നത്. പ്രദർശന നഗരിയിൽ സന്ദർശനം നടത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഭക്ഷ്യ വ്യവസായ രംഗത്ത് ലോകരാജ്യങ്ങളെ കൂട്ടിയിണക്കുന്നതിൽ യുഎഇ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കി

You might also like