സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഉക്രെയ്‌നില്‍ വീണ്ടും റഷ്യയുടെ ഡ്രോണ്‍ ആക്രമണം

0

കീവ്: സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഉക്രെയ്‌നില്‍ വീണ്ടും റഷ്യയുടെ ഡ്രോണ്‍ ആക്രമണം. പാസഞ്ചര്‍ ട്രെയിനിന് നേരേ റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാര്‍കീവിലെ യാസികോവിന് സമീപം 291 യാത്രക്കാര്‍ ഉണ്ടായിരുന്ന ട്രെയിനിന് നേരെ മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ട്രെയിനിലെ കോച്ചിന് തീപിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് അഞ്ച് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

You might also like