യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ

0

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. വടക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ ഇന്നു ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയെത്തുടർന്ന് യുഎഇയിൽ തണുപ്പ് വർധിച്ചു. അബുദാബിയിലും ദുബായിലും രാത്രികാല താപനില 16 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്.

You might also like