
മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; 45 അംഗ വിനോദയാത്രാ സംഘം അല്‍ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഓടിവന്ന ബസ് നിര്‍ത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുകയും തീ പടരുകയുമായിരുന്നു.
വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തിയിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങി നിന്നത് കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.
മധുരയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ബസില്‍ സ്ത്രീകളും കുട്ടികളും അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. ഹൈവേ പൊലീസ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി
