റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം: ഇതുവരെ 55,000 സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലെന്‍സ്‌കി

0

കീവ്: റഷ്യയുമായി നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇരുപക്ഷത്തുമായി 55,000 സൈനികര്‍ കൊല്ലപ്പെട്ടന്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. നിരവധി പേരെ കാണാതായെന്നും അദേഹം പറഞ്ഞു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചിട്ട് ഈ മാസം 24 ന് നാല് വര്‍ഷം തികയും. എന്നാല്‍ മരിച്ച സൈനികരുടെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെയധികം കൂടുതലാണെന്നാണ് വിലയിരുത്തല്‍.

അതിനിടെ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ തുടങ്ങിയ ത്രികക്ഷി ചര്‍ച്ചയുടെ (ഉക്രെയ്ന്‍-യു.എസ്-റഷ്യ) രണ്ടാം റൗണ്ട് ഇന്നലെ യു.എ.ഇയിലെ അബുദാബിയില്‍ അവസാനിച്ചു.

157 വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാന്‍ റഷ്യയും ഉക്രെയ്‌നും ധാരണയായി. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ വെടിനിര്‍ത്തല്‍ അടക്കം നിര്‍ണായക തീരുമാനങ്ങളില്‍ ധാരണയിലെത്താനായില്ല. വരും ആഴ്ചകളിലും ചര്‍ച്ചകള്‍ തുടരും. ഉക്രെയ്‌നില്‍ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ. താല്‍കാലിക വെടിനിര്‍ത്തലിനോടും റഷ്യയ്ക്ക് താത്പര്യമില്ല

You might also like