ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ്

0

മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സാരാസോട്ട , ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് ഫെബ്രൂ 11ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് സ്ഥിരീകരിച്ചു.

ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇതിന് തൊട്ടുമുമ്പ് ഫോർട്ട് ലോഡർഡേലിലെ മറ്റൊരു വീട്ടിൽ രണ്ട് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ഫോർട്ട് ലോഡർഡേൽ സ്വദേശിയായ റസ്സൽ കോട്ട് (51) ആണ് വെടിവെപ്പ് നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം.

ഇരകൾ: സാരാസോട്ടയിൽ കൊല്ലപ്പെട്ടവരിൽ ദമ്പതികളായ അനറ്റോലി ഐഫി (61), ഫ്ലോറിറ്റ സ്റ്റോലിയർ (66) എന്നിവരും ഉൾപ്പെടുന്നു. അനറ്റോലിയെ വീടിന് പുറത്താണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

You might also like