
ബംഗ്ലാദേശ് ബിഎൻപി ; താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയായേക്കും
ധാക്ക: വ്യാഴാഴ്ച നടന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി വൻ വിജയം നേടി. ഇതോടെ പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ആകെയുള്ള 300 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 151 സീറ്റുകൾ ബിഎൻപി ഒറ്റയ്ക്ക് മറികടന്നു. ബിഎൻപി നയിക്കുന്ന സഖ്യം 209-ലധികം സീറ്റുകൾ നേടി വൻ ഭൂരിപക്ഷം കരസ്ഥമാക്കിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ മത്സരിച്ച ധാക്ക-17, ബോഗ്ര-6 എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു
