പരിസ്ഥിതി നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച്‌ ട്രംപ്‌, അമേരിക്കന്‍ ഊര്‍ജം അമേരിക്കയ്ക്‌

0

വാഷിംങ്‌ടൺ ഡി.സി: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി പരിസ്ഥിതി നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. പരിസ്ഥിതി സംരക്ഷണ ഏജൻസിയായ EPA അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്‌. ഊർജ്ജ പദ്ധതികൾക്കും വ്യവസായങ്ങൾക്കും തടസ്സമാകുന്ന അനാവശ്യമായ പരിസ്ഥിതി നിയമങ്ങൾ റദ്ദാക്കുകയാണെന്നും ഇത് വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ഖനനം കൂട്ടുന്നതിനായി കൂടുതൽ പെർമിറ്റുകൾ അനുവദിക്കുമെന്ന സുപ്രധാനപ്രഖ്യാപനവും അദ്ദേഹം നടത്തി. യു.എസ്‌ ഊർജ്ജം യു.എസ്‌ ജനതയ്ക്ക് എന്ന നയത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.

You might also like