ആധാര്‍ കാര്‍ഡില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഐഡിഎഐ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

നിലവിലുള്ള കാര്‍ഡുകളില്‍ നിന്ന് പേര്, വിലാസം, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആര്‍ കോഡും മാത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ ആധാര്‍ ആപ്പ് കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ പുറത്തിറക്കി.

കാര്‍ഡിന്റെ മുന്‍വശത്ത് ഫോട്ടോയും ക്യുആര്‍ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്ലൈനായി വിവരങ്ങള്‍ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ ഹോട്ടലുകളിലും മറ്റും നല്‍കുന്നത് വഴി വിവരങ്ങള്‍ ചോരുന്നത് ഒഴിവാക്കാന്‍ ക്യുആര്‍ കോഡ് അധിഷ്ഠിത വെരിഫിക്കേഷന്‍ സഹായിക്കും.

ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള സിം കാര്‍ഡ് തട്ടിപ്പുകള്‍, അനധികൃത ലോണുകള്‍, ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം വഴിയുള്ള പണം തട്ടല്‍ എന്നിവ തടയാന്‍ പുതിയ മാറ്റം ലക്ഷ്യമിടുന്നു

You might also like