സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി

0

തിരുവനന്തപുരം: സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസുമാണ് കോടതിയെ സമീപിച്ചത്. സർവേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും വിമർശനമുന്നയിച്ചിരുന്നു.

പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സിപിഎം പാർട്ടി ക്യാമ്പയിൻ നടത്തുന്നു എന്നായിരുന്നു യുഡിഎഫ് ആരോപണം. സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. 20 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയത്. ബഡ്ജറ്റിൽ വകയിരുത്താതെ സർക്കാരിന്റെ പണം രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു കെഎസ്‌യു നേതാക്കളുടെ പരാതി.

You might also like