
പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു
കൊല്ലം: ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ (85) അന്തരിച്ചു. 2016ൽ കുഞ്ചൻ നമ്പ്യാർപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നൂറിലധികം പ്രാദേശിക പുരസ്കാരങ്ങളും ലഭിച്ചു. എഐആർ, ദൂരദർശൻ നിലയങ്ങളിലും മറ്റു വേദികളിലുമായി അയ്യായിരത്തിൽ പരം അവതരണങ്ങൾ നടത്തി. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്.
