
യുക്രെയ്നിലെ റഷ്യൻ അധിനിവേശം: മൂന്നാം ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു
ജനീവ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് മധ്യസ്ഥതയിൽ നടന്ന മൂന്നാമത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. അധിനിവേശവും യുദ്ധവും നാലാം വർഷത്തിലേക്ക് കടക്കാനിരിക്കേ ചർച്ച ബുദ്ധിമുട്ടേറിയതാണെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. യു.എസ് സംഘടിപ്പിച്ച നേരിട്ടുള്ള മൂന്നാം ചർച്ചയാണ് ജനീവയിൽ നടന്നത്.
ക്രിയാത്മകമെന്ന് വിശേഷിപ്പിച്ചെങ്കിലും ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ചർച്ചകൾ എളുപ്പമായിരുന്നില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
