പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ

0

ന്യൂഡല്‍ഹി: പല വിദേശ രാജ്യങ്ങളും നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി എന്ന നിയമം ഇന്ത്യയിലും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം നീക്കം. ഇതിനായി 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് ഭേദഗതി ചെയ്യും.

പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സോഷ്യല്‍ മീഡിയ കമ്പനികളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഡീപ്‌ഫേക്കുകളില്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമാണെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിന്റെ എഐ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

You might also like