ഇറാന് പത്ത് ദിവസത്തെ അന്ത്യശാസനം; ആണവ വ്യവസ്ഥകൾ അംഗീകരിക്കണമെന്ന് ട്രംപ്

0

വാഷിങ്ടൺ‌ : ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെച്ച ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് പത്തു ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ്.

യൂറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉപേക്ഷിക്കണമെന്നുമാണ് പ്രധാന ആവശ്യം. അല്ലാത്തപക്ഷം മോശമായ പ്രത്യാഘാതങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാനെതിരായ സൈനിക നടപടികൾക്ക് സജ്ജമാണെന്ന് പെന്റഗൺ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ

You might also like