
ഭൂമിക്ക് വെല്ലുവിളിയായി ‘സിറ്റി കില്ലര്‍’ ഛിന്നഗ്രഹങ്ങള്‍: നിലവില്‍ പ്രതിരോധം അസാധ്യമെന്ന് നാസ
ഫ്‌ളോറിഡ: ശാസ്ത്ര ലോകത്തിന്റെ കണ്ണില്‍പ്പെടാതെ ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള പതിനയ്യായിരത്തോളം ഛിന്നഗ്രഹങ്ങള്‍ ഇപ്പോഴും ബഹിരാകാശത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഇവയെ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ചീഫ് ഡോ. കെല്ലി ഫാസ്റ്റ് പറഞ്ഞു. നഗരങ്ങളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ശേഷിയുള്ള ‘സിറ്റി കില്ലര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഛിന്നഗ്രഹങ്ങളാണ് ഇവ.
ഏകദേശം 140 മീറ്റര്‍ വലിപ്പമുള്ള ഇടത്തരം ഛിന്നഗ്രഹങ്ങളെയാണ് നാസ ‘സിറ്റി കില്ലറുകള്‍’ എന്ന് വിളിക്കുന്നത്. ഇവ ഭൂമിയില്‍ പതിച്ചാല്‍ ഒരു വന്‍ നഗരത്തെ പൂര്‍ണമായും തകര്‍ക്കാനും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്താനും കഴിയും. 1908 ല്‍ സൈബീരിയയില്‍ ഏകദേശം 2,000 ചതുരശ്ര കിലോ മീറ്റര്‍ വനം നശിപ്പിച്ച തുംഗുസ്‌ക എന്ന സംഭവത്തിന് കാരണമായത് ഇത്തരമൊരു ചെറിയ ഛിന്നഗ്രഹമാണ്
