
‘ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും’; ഇറാന് കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്മാറണമെന്നും അല്ലാത്തപക്ഷം സങ്കൽപത്തിനപ്പുറമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സെനറ്റിൽ നടത്തിയ പ്രസംഗത്തിലാണ് ശത്രു രാജ്യത്തിന് അദേഹം കനത്ത മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും അതിശക്തമായ ഭാഷയിലായിരിക്കും മറുപടി നൽകുകയെന്ന് നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിനെ ആക്രമിക്കാൻ മുതിരുന്നവർക്ക് ഞങ്ങൾ നൽകുന്ന മറുപടി അവർ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കും. ശത്രുക്കളുടെ ഏത് നീക്കവും പരാജയപ്പെടുത്താൻ തക്ക കരുത്ത് നമ്മുടെ സൈന്യത്തിനുണ്ട്,” അദേഹം കൂട്ടിച്ചേർത്തു.
ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇസ്രയേൽ നിലപാട് കടുപ്പിക്കുന്നത്. മേഖലയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നെതന്യാഹുവിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര നിരീക്ഷകർ
