സംസ്ഥാനത്തിന്റെ പേരു മാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം; ഇനി മുതല്‍ ‘കേരള’ അല്ല, ‘കേരളം

0

ന്യൂഡല്‍ഹി: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ‘കേരള’ അല്ല, ഇനി മുതല്‍ ‘കേരളം’ ആണ്.

ഇതിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിന് ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീര്‍ത്ഥി’ല്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

ഇതിനുവേണ്ടിയുള്ള അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്

You might also like