
അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകള്‍ മഞ്ഞിനടിയില്‍; ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു
വാഷിങ്ടണ്‍: അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ അതിശക്തമായ ശീതക്കാറ്റിന്റെ പിടിയിലായി. റെക്കോർഡ് തലത്തിലുള്ള മഞ്ഞുവീഴ്ച നഗര-ഗ്രാമ മേഖലകളെ ഒരുപോലെ സ്തംഭിപ്പിച്ചു.
കാറ്റിന്റെ വേഗം കുറയുന്ന ഘട്ടത്തിലേക്കെത്തിയാലും യാത്ര, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ ദിവസങ്ങളോളം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
