
ഇറാന്‍റെ ആയുധശേഖരണ ശൃംഖലകൾക്ക് അമേരിക്ക ഉപരോധമേർപ്പെടുത്തി
വാഷിംങ്ടൺ : ഇറാന്‍റെ ആയുധശേഖരണ ശൃംഖലകൾക്കും അനധികൃത എണ്ണക്കടത്ത് നടത്തുന്ന കപ്പൽവ്യൂഹങ്ങൾക്കും ഉപരോധമേർപ്പെടുത്തി അമേരിക്ക. രാജ്യത്തിന്‍റെ ആയുധ വികസനത്തിനും നിർമാണത്തിനും സഹായം നൽകുന്ന തുർക്കിയുടെയും യു.എ.ഇയുടെയും
സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് ഭീകര ഗ്രൂപ്പുകളെ സഹായിക്കാനും മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാനുമാണ് ഇറാൻ പണം ചെലവഴിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
