ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും; 25 ട്രെയിനുകള്‍ റദ്ദാക്കി

0

 

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നതോടെ വടക്കുപടിഞ്ഞാറ് ദിശയിലാകും സഞ്ചരിക്കുക. ബുധനാഴ്ച വൈകിട്ടോടെ പശ്ചിമ ബംഗാളിനും ഒഡിഷയിലെ വടക്കൻ തീരത്തിനുമിടയിലെ കരയിലേക്ക് യാസ് പ്രവേശിക്കും. ഒഡിഷയിലും പശ്ചിമ ബംഗാളിലുമായിരിക്കും ചുഴലിക്കാറ്റിന്റെ ആഘാതം കൂടുതലായുണ്ടാകുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം–പട്ന, തിരുവനന്തപുരം–സില്‍ചാര്‍ എന്നിവയും പട്ടികയിലുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് അത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഇതിന്‍റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തു നിന്ന് 590 കിലോമീറ്റർ അകലെ കടലിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

You might also like