
കുവൈറ്റില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം: പതിനൊന്ന് വയസുകാരി കൊല്ലപ്പെട്ടു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇറാന്റെ വ്യോമാക്രമണത്തിനിടെ ഷെല്‍ ചീളുകള്‍ തുളഞ്ഞുകയറി പരിക്കേറ്റ പതിനൊന്ന് വസുകാരി മരിച്ചു. ഇറാന്‍കാരിയായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഖാദി സിയ മേഖലയില്‍ പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്ന വീടിന് മുകളിലാണ് മിസൈല്‍ ഭാഗങ്ങള്‍ വീണത്. പെണ്‍കുട്ടിയുടെ രണ്ട് സഹോദരിമാര്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ട് സഹോദരിമാര്‍ ആശുപത്രി വിട്ടു.
ഇറാന്‍ തുടരുന്ന ആക്രമണത്തില്‍ കുവൈറ്റില്‍ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് കൂടുതല്‍ പേര്‍ക്കും പരിക്കേല്‍ക്കുന്നത്. നിരവധി ആക്രമണങ്ങള്‍ ചെറുത്തെന്ന് കുവൈറ്റ് അറിയിച്ചു. സൗദിക്ക് നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഇറാന്റെ ഒമ്പത് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി വ്യക്തമാക്കി
